പി സി ഒ എസ് (പോളിസിസ്റ്റിക് ഒവേറിയൻസിൻഡ്രം)

എങ്ങനെ ചികിത്സിക്കാം

പി സി ഒ എസ്

സ്ത്രീകളിൽ ലൈംഗിക ഹോർമോണുകളിൽ വ്യതിയാനങ്ങൾ സംഭവിക്കുമ്പോഴുണ്ടാകുന്ന അസുഖമാണ് പോളിസിസ്റ്റിക് ഒവേറിയൻസിൻഡ്രം (പി സി ഒ എസ്). ഫോളികിളിന്റെ (ചെറുഗ്രന്ഥി) ക്രമരഹിതവളർച്ച കാരണം ഓവറിയിൽ ഒന്നോ അതിലധികമോ സിസ്റ്റുകൾ രൂപപ്പെടുകയും, തുടർന്ന് അണ്ഡോൽപാദനം കൃത്യമല്ലാതാവുകയും ചെയ്യും.

പിസിഒഡിയുടെ ലക്ഷണങ്ങൾ നോക്കിയാണ് ചികിത്സ നിശ്ചയിക്കേണ്ടത്. മെഡിക്കൽ എൻഡോക്രിനോളജിസ്റ്റ്, റീപ്രൊഡക്ടീവ് എൻഡോക്രിനോളജിസ്റ്റ്, ഡെർമറ്റോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, ഡയറ്റിഷ്യൻ എന്നിങ്ങനെ വിവിധ ലക്ഷണം നോക്കി ഡോക്ടർമാരുടെ ചികിത്സ തേടേണ്ടിവരും. അതായത് പി സി ഒ എസ് കാരണം ത്വക്് മായി ബന്ധപ്പെട്ട പ്രശ്നങ്ങളാണുള്ളതെങ്കിൽ ഡെർമറ്റോളജിസ്റ്റിനെയും, വന്ധ്യതാ പ്രശ്‌നമാണെങ്കിൽ റീപ്രൊഡക്ടീവ് എൻഡോക്രിനോളജിസ്റ്റിനെയും സമീപിക്കേണ്ടിവരുമെന്ന് ചുരുക്കം.

പിസിഒഎസിന് സർജറി ആവശ്യമാണോ?

ഓവുലേഷൻ കൃത്യമായ രീതിയിൽ നടക്കാത്തതിനാൽ, സ്ത്രീകളിൽ അണ്ഡാശയത്തിൽ മുഴകൾ രൂപപ്പെടുന്ന അവസ്ഥയാണി്ത്. അതുകൊണ്ടു തന്നെ അണ്ഡവിസർജ്ജനം പുന:നസ്ഥാപിക്കാൻ ചിലരിൽ ശസ്ത്രക്രിയ വേണ്ടിവരും. ഇലക്ട്രോകറ്ററി, ലേസർ ഡ്രില്ലിംഗ്, മൾട്ടിപ്പിൾ ബയോപ്സി, തുടങ്ങിയ ലാപ്രോസ്‌കപോപ്പിക് രീതികളാണ് ഇന്ന് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. മാസങ്ങളോളം മരുന്നു കഴിച്ചിട്ടും പി സി ഒ എസ് അസുഖം, ഭേദമാവാത്തവർക്കാണ് ലാപ്രോസ്‌കോപ്പി വഴി സിസ്റ്റ് നീക്കം ചെയ്യുന്നത്. എന്നാൽ ലാപ്രോസ്‌കപ്പി ചെയ്തവരിൽ അണ്ഡോൽപാദനം കുറയാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ മരുന്നുകൾ കൊണ്ട് ഭേദമാവാത്തവർക്ക് മാത്രമാണ് ലാപ്രോസ്‌കോപ്പി ചെയ്യുന്നത്.

ശീലമാക്കു, ആരോഗ്യകരമായ ജീവിത ശൈലിയും, ഹോർമോൺ തെറാപ്പിയും

ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുകയും, ശരീരഭാരം കുറയ്ക്കുകയുമാണ് പി സി ഒ എസ് അസുഖമുള്ളവർ ആദ്യം ചെയ്യേണ്ടത്. എന്നിരുന്നാലും, പലപ്പോഴും മിക്കവരിലും ശരീരഭാരം കുറയ്ക്കാൻ കഴിയാതിരിക്കുകയോ, അണ്ഡോൽപാദനം ശരിയായ രീതിയിലാവാതിരിക്കുകയും ചെയ്യും. ഇത്തരം അവസരങ്ങളിൽ അണ്ഡോൽപാദനം കൃത്യമായ രീതിയിലാവാൻ ഡോക്ടർമാർ മരുന്നുകൾ നിർദ്ദേശിക്കും. പി സി ഒ എസ് ബാധിച്ച ഒരാൾക്ക് ഗർഭധാരണം നടത്താൻ ആഗ്രമില്ലെങ്കിൽ, അവർക്ക് ഓവറിയിലെ ഹോർമോണുകളെ നിയന്ത്രിക്കുന്നതിന് ഹോർമോൺ തെറാപ്പി ചികിത്സ നടത്താം. ഇത് വഴി ആർത്തവ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യാം. ജനന നിയന്ത്രണ ഹോർമോണുകൾ ഉപയോഗിച്ചാണ് ഇവ പരിഹരിക്കുന്നത്. ശരീരത്തിലെ അനാവശ്യ രോമവളർച്ച തടയുന്നതിനും, മുഖക്കുരു ചികിത്സയ്ക്കും ഹോർമോൺ തെറാപ്പി ചെയ്തുവരുന്നുണ്ട്. ഭാരം കുറച്ചിട്ടും, മരുന്നുകൾ കഴിച്ചിട്ടും, ഓവുലേഷൻ കൃത്യമാവുന്നില്ലെങ്കിൽ ഡോക്ടറോട് പറയുകയും, ആവശ്യമായ മറ്റ് ചികിത്സാരീതികൾ സ്വീകരിക്കുകയും വേണം.

വേണം ബാലൻസ്ഡ് ഡയറ്റും, ശരീരഭാരക്രമീകരണവും

ചിലയിനം ഭക്ഷണങ്ങളുടെ ശരിയായ രീതിയിലുള്ള ഉപയോഗവും പി സി ഒ എസ് ചികിത്സയ്ക്ക് അനിവാര്യമാണ്. ആവശ്യത്തിന് കലോറി ലഭിക്കാനും, ശരീരഭാരക്രമീകരണത്തിനുമായി ധാരളം പഴങ്ങളും, പച്ചക്കറികളും കഴിക്കേണ്ടതുണ്ട്. ഭാരക്രമീകരണത്തിനും, മാനസിക ശാരിരീക സുഖത്തിനും ആവശ്യമായ പരിശീലനങ്ങൾ അല്ലെങ്കിൽ പ്രവൃത്തികൾ തിരഞ്ഞെടുക്കുകയും വേണം. പുകവലി ശീലമാക്കിയ സ്ത്രീകളാണെങ്കിൽ , പുകവലി ഉപേക്ഷിക്കുക തന്നെ വേണം. പതിവായി പുകവലിക്കുന്ന സ്ത്രീകളിൽ അൻഡ്രോജൻസ് കൂടിയ അളവിൽ ആയിരിക്കും. സാധാരണരീതിയിലുള്ള ഓവുലേഷനും, ആർത്തവവും ഉണ്ടാകുന്നതിനായി , ഹോർമോൺ ക്രമീകരിക്കണമെങ്കിൽ, ശരീരഭാരം നിയന്ത്രിക്കുക തന്നെ വേണം.

ഇൻസുലിന്റെ അളവ് കൂടുമ്പോൾ

പി സി ഒ എസ് ഉള്ളവരിൽ ഇൻസുലിന്റെയും ലെപ്റ്റിന്റെയും അളവ് വർധിക്കുകയും ഇത് ഓവുലേഷനെ ബാധിക്കുകയും ചെയ്യും. ടെസ്‌റ്റോസെറോണുകളുകളും കൂടുതലായി ഉദ്പാദിപ്പിക്കപ്പെടും. ഇത്തരക്കാരിൽ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മുഖത്തുണ്ടാകുന്ന അനാവശ്യ രോമ വളർച്ചയും, മുടികൊഴിച്ചിലും ടെസ്‌റ്റോസറോൺ കൂടുന്നതിന്ററ ലക്ഷണങ്ങളാണ്. 6-9 മാസങ്ങൾ കൊണ്ടാണ് ഇത്തരത്തിലുള്ള മാറ്റം സംഭവി്ക്കുന്നത്.

അസാധാരണമാം വിധം ശരീരഭാരം കൂടുന്നതും കുറയുന്നതും പിസിഒഎസിന്ററെ മറ്റൊരു ലക്ഷണമാണ്. ഇൻസുലിന്റെ അളവ് കൂടുന്നത് ഡയബറ്റിസ്, ഗർഭകാല പ്രമേഹം എന്നിവയുണ്ടാക്കാനുള്ള സാധ്യതയും വർധിപ്പിക്കും. ഇൻസുലിൻ അളവ് കൂടുന്നതോടെ പുരുഷ ഹോർമോണുകളുടെയും, അൻഡ്രോജൻസിന്റെയും പ്രവർത്തനം കൂടുകയും, വയറിലും മറ്റും കൊഴുപ്പ് അടിഞ്ഞ്കൂടുകയും ഭാരം വർദ്ധിക്കുകയും ചെയ്യും. പി സി ഒ എസ് ഉള്ള സ്ത്രീകളെ കണ്ടാൽ തിരിച്ചറിയാം. കാരണം പിസിഒഎസുള്ള മിക്കവരും പിയർ ആകൃതിയ്ക്ക് പകരം ആപ്പിൾ ആകൃതിയിൽ ആയിരിക്കുമെന്നും ഗവേഷകർ പറയുന്നു.

വന്ധ്യതയും, പിസിഒഎസും

പി സി ഒ എസ് ഉള്ളവരിൽ സാധാരണയായി പുരുഷ ഹോർമോണുകളും, അൻഡ്രോജനുകളും കൂടുതലായി കാണപ്പെടുകയും, ഇത് അണ്ഡോൽപാദനത്തെ തടയുകയും ചെയ്യും. ഇത് സ്ത്രീകളിൽ ആർത്തവക്രമക്കേടുകൾക്ക് കാരണമാവുന്നു. ഇത്തരം ആർത്തവക്രമക്കേടുകൾ കാണപ്പെടുന്നവരിൽ ഗർഭധാരണത്തിനും, നോർമൽ പ്രസവത്തിനും ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട്. വന്ധ്യതാപ്രശ്നങ്ങളും, അബോർഷനുണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

മൂഡ് ചെയ്ഞ്ച്

പി സി ഒ എസ് ഉള്ളവരിൽ പൊതുവെ കാണപ്പെടുന്ന ലക്ഷണമാണ് മാനസികനിലയിലുള്ള മാറ്റം. മാനസികാരോഗ്യം പരിതാപകരമാവുകയും, പലപ്പോഴും വിഷാദവും ഉത്കണ്ഠയും അമിതമായ തോതിൽ വർധിക്കുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്. അകാരണമായി സങ്കടവും ദേഷ്യവും തോന്നുകയും ചെയ്യും. മാനസികസമ്മർദ്ദവും, ടെൻഷനും കൂടുകയും പലർക്കും ഉറക്കം പോലും നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടാകാം. ശരീരത്തിലുണ്ടാകുന്ന രാസമാറ്റങ്ങൾ കൊണ്ടാണ് ഇത്തരം അവസ്ഥകൾ സൃഷ്ടിക്കപ്പെടുന്നത്.

ക്ഷീണവും, പിസിഒഎസിന്റെ ലക്ഷണമാണ്

തളർച്ചയും ക്ഷീണവുമാണ് പിസിഒഎസിന്റെ മറ്റ് വലക്ഷണങ്ങളിലൊന്ന്. മസിൽ തളർച്ചയും, വിഷാദവും ഉത്കണ്ഠയും കൂടുന്നതിനാൽ ഉറക്കം ലഭിക്കാത്തവരും, തളർച്ച അനുഭവപ്പെടുന്നവരുമുണ്ട്. തെറോയ്ഡ് രോഗമുള്ളവരിലും, വിറ്റാമിൻ ബി കുറഞ്ഞവരിലും, അനീമിയ ഉള്ളവരിലും തളർച്ച കാണാറുണ്ട്. ഹോർമോൺ അസന്തുലിതാവസ്ഥകൾകൊണ്ട് ചിലരിൽ രകതത്തിലെ പഞ്ചസാരയുടെയും ഇൻസുലിന്റെയും അളവിൽ മാറ്റങ്ങൾ കാണാറുണ്ട്. ഇത് സാധാരണരീതിയിലുള്ള തശളർച്ചയോ ക്ഷീണമോ അല്ല. മറിച്ച് ഇൻസുലിൻ അളവിലുള്ള മാറ്റം കൊണ്ടുള്ളതാണ്. ഉച്ചയ്ക്കുശേഷമുള്ള ക്ഷീണവും അലസതയും ഒരാളുടെ ദിവസത്തെ പ്രവർത്തനത്തെ തന്നെ മന്ദഗതിയിലാക്കുന്നു.

മുഖക്കുരു

പലപ്പോഴും സാധാരണയായി കാണപ്പെടുന്ന പിസിഒസിന്റെ പൊതുലക്ഷണമാണ് മുഖക്കുരു. പിഎസ്ഒഎസ് ഉള്ള സ്ത്രീകളിൽ പേശീവളർച്ചയെയും ലൈംഗികതയെയും നിയന്ത്രിക്കുന്ന ഹോർമോൺ (ടെസ്റ്റോസ്റ്റിറോൺ) അളവ് വർദ്ധിപ്പിക്കുന്നത് , ചർമ്മത്തിൽ എണ്ണമയം വർധിക്കാനിടയാക്കുന്നു. ഇതിന്റെ ഫലമായി മുഖക്കുരുവും കാണപ്പെടും. മുഖം, പുറം, നെഞ്ചിനുമുകളിലുള്ള ഭാഗത്ത്ും കുരുക്കൾ കാണ്ടുവരാറുണ്ട്. ചിലപ്പോൾ വേദനയുളള കുരുക്കളും കാണപ്പെടും.

പുരുഷഹോർമോണുകളുടെ ഉത്പാദനം കൂടുമ്പോൾ

പി സി ഒ എസ് കാരണം ഹൈപ്പർ ആൻഡ്രോജനിസവും ഉണ്ടാകാം. അതായത് പുരുഷഹോർമോണുകൾ അല്ലെങ്കിൽ ആൻഡ്രോജൻസ് കൂടുതലായി ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടും. ഇത് കാരണം മുടികൊഴിച്ചിൽ, ശരീരത്തിലും, മുഖത്തും അനാവശ്യ രോമവളർച്ചയുമുണ്ടാകും. സ്ത്രീകളെ ബാധിക്കുന്ന സാധാരണമായ ഹോർമോൺ തകരാറുകളാണ് പി സി ഒ എസ്.

ക്രമം തെറ്റിയ ആർത്തവം

പോളിസിസ്റ്റിക് ഓവറി സിൻഡ്രോമിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണ് ക്രമം തെറ്റിയ ആർത്തവം. അൻഡ്രോജനുകളുടെയും, ഇൻസുലിന്റെയും അളവ് ഉയരുന്നതോടെയാണ് ഓവുലേഷനും, മെൻസസും തടസ്സപ്പെടുന്നത്. പിസിഒഎസുള്ള ഭൂരിഭാഗം സ്ത്രീകൾക്കും, ആർത്തവ ക്രമക്കേടുകളുമുണ്ട്. ചിലർക്ക് മാസങ്ങളോളം ആർത്തവം ഇല്ലാതിരിക്കുന്ന അവസ്ഥയുമുണ്ട്. സാധാരണരീതിയിൽ ആർത്തവചക്രം 28 ദിവസമാണ്. ചിലരിൽ 21 മുതൽ 35 വരയുള്ള ദിവസങ്ങളിലും കാണപ്പെടാറുണ്ട്. ഇതും കുഴപ്പമുള്ള കേസല്ല. എന്നാൽ ആർത്തവ ചക്രം 35 ദിവസത്തിലധികം നീണ്ടുപോകുന്നതും, ഒരു വർഷത്തിൽ എട്ടോ അല്ലെങ്കിൽ അതിൽക്കുറവോ, ആർത്തവ ചക്രം ഉണ്ടാകുന്നതുമാണ് ക്രമം തെറ്റിയ ആർത്തവത്തിന്ററെ ലക്ഷണങ്ങളാണ്.

Ask the doctor regarding PCOS

പോളിസിസ്റ്റ് ഓവറി സിസ്റ്റ് സിന്‍ഡ്രോം സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾക്കായി താങ്കൾക്കു ഡോക്ടറോട് ചോദിക്കാം.

Type in your name, email address, your message to the doctor and click ‘Submit’ button.

Infertility Treatment

Statistics say that about eighty percent of the couple that approach for infertility treatment can be treated by counselling alone and it is only twenty percent of them that require some form of infertility treatment.

Infertility

Infertility is not a disease but a condition where in a particular couple is not able to conceive. Infertility problems in a couple can be due to either the woman or the man, or it can be even due to problems in both ….

Infertility Diagnosis

Infertility diagnosis is performed initially, by collecting complete medical history and physical examination. It will then followed by diagnostic tests for infertility. The common tests are urine tests, blood tests, …….

Infertility Causes

As the age increases the ovarian reserve (total no of eggs) in the ovary will significantly come down (especially after 33 years) and there seems to be issues in women like fibroid, endometriosis etc which ……

IVF Treatment Procedures

IVF (Invitro Fertilisation) refers to a procedure where women’s egg are removed and fertilized with man’s sperm outside the body in the laboratory. The embryos thus formed are then put back into the uterus ….

Intra Uterine Insemination

IUI and AI are one and the same fertility treatment. A small tube is used to place specially washed sperm directly into the uterus. While fertility drugs are not always used during IUI, most doctors ……

IVF Treatment

While every fertility clinic’s IVF protocol will be slightly different and IVF treatment are adjusted for a couple’s individual needs, here is a step-by-step breakdown of what generally takes place during an ……

OHSS

With ovarian hyperstimulation syndrome (OHSS), though, the ovaries become dangerously enlarged with fluid. This fluid can leak in to the belly and chest area, leading to complications. If your doctor …..

Female Infertility

Female infertility include problems with ovulation, damage to fallopian tubes or uterus or problems with cervix. Age is another major issue that contribute to infertility because when a women ages, her fertility …….

Male Infertility

Anything that effect the hypothalamus pituitary endocrine system which regulates the sperm production can be detrimental. There are also a wide variety of physical problems like varicocele, ……

Ovulation Analysis

Ovulation analysis is the process by which the fertility is assessed to find the fertile window and general assessment. Various methods exist for ovulation testing. Various methods exist for ovulation testing.

Hysterosalpingogram

It is used to know whether the fallopian tubes of the patient are blocked and whether blockage is at the junction of tube of uterus (proximal) or at the distal end. Radiographic contrast dye is …….

Cryopreservation

Cryopreserving agents that minimize damage to the cells during freezing and thawing process. Semen cryopreservation also called sperm banking is a procedure to preserve sperm cells.

Ultrasound Assessment

Transvaginal sonography is one of the indispensable investigation as far as infertility patient is concerned. It is non-invasive and the single test that parallels to clinical assessment. Assessing the …..

Fertility Age

As the women gets older the incidence of chromosomally abnormal eggs increases dramatically. The mecoha spindle is a critical component of eggs that is involved in organising the chromosome ….

Semen Analysis

All the macroscopic parameters in semen analysis, denote the functional capacity of the necessary male organs namely seminal vesicles, prostate and whether or if the whole tract from testes to the …..

Laparoscopy

In general, semen analysis, hysterosalpingogram, assessment of ovulation and ovarian reserve should be the initial investigations and if no cause of infertility found, laparoscopy should be done.

Pin It on Pinterest